ന്യൂഡല്‍ഹി: നാലുനില കെട്ടിടം തകര്‍ന്നു വീണ് ഒട്ടേറെപ്പേര്‍ കുടുങ്ങി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് കെട്ടിടം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല. 14 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ എട്ടുപേരെ കെട്ടിടത്തില്‍നിന്ന് പുറത്തെടുത്തു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ഏഴുമണിയോടെയാണ് കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്നും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. രാവിലെ വലിയ ശബ്ദം കേട്ടതായും പൊടി ഉയര്‍ന്നതായും നാട്ടുകാര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.






