ഹൈദരാബാദ്: തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു. സിപിഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം ഉണ്ടായത്. കണ്ണിൽ മുളകുപൊടി വിതറിയശേഷമാണ് അക്രമികൾ വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു. ഫോറൻസിക് സംഘം എത്തി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Content: CPI leader shot dead in Telangana




