കൊല്ലം: മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ. കൊല്ലം, ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ നഗറിലെ ആന്റണി വില്ലയില്‍ ബെനാന്‍സ് അല്‍ഫോന്‍സിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാന്‍സാണ് (25) മരിച്ചത്. ടൊറാന്റോയിലെ താമസസ്ഥലത്താണ് അനീറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
കൂടെ താമസിക്കുന്നവരാണ് അനീറ്റ ശുചിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കാനഡ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കാനഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.



