കാസർകോട്: പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം. കാസർകോട് കർണാടക ബൽഗാം സ്വദേശി ദുർഗപ്പയെ (18) ആണ് കാണാതായത്. പാണത്തൂരിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്.
ബുധനാഴ്ച ഉച്ച ഭക്ഷണം എടുക്കാനായി പോയ ദുർഗ്ഗപ്പ തിരികെ എത്തിയില്ല. പോകുന്ന വഴിയുള്ള ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. ഫയർഫോഴ്സ് തെരച്ചിൽ നടത്തിവരുന്നു. ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.






