കണ്ണൂര്‍:കുന്നാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വയോധികന്‍ മുങ്ങിമരിച്ചു. പന്നേന്‍പാറ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരന്‍ (73) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






