സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 75,040 രൂപയും, ഗ്രാമിന് 9,380 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 1,000 രൂപ ഉയർന്ന് 1,29,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 129 രൂപ, 8 ഗ്രാമിന് 1,032 രൂപ, 10 ഗ്രാമിന് 1,290 രൂപ, 100 ഗ്രാമിന് 12.900 രൂപ എന്നിങ്ങനെയാണ് വില നിലവാരം.



