Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇക്കൊല്ലം രാജ്യത്ത് ജൂൺ വരെ ക്രൈസ്തവർക്കെതിരേ നടന്നത് 378 അതിക്രമസംഭവങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇക്കൊല്ലം രാജ്യത്ത് ക്രൈസ്തവർക്കെതിരേ ജൂൺ വരെ നടന്നത് 378 അതിക്രമസംഭവങ്ങൾ. 2024-ൽ 834 സംഭവങ്ങളും
2023-ൽ 734 സംഭവങ്ങളും ഉണ്ടായി. ഓരോ വർഷവും കണക്കുകൾ കൂടിവരികയാണെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ വർഷത്തെ 378 സംഭവങ്ങളിൽ 17 എഫ്‌ഐആറേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും ഇവർ പറയുന്നു. സ്ത്രീകൾക്കെതിരേ-15, ദളിതർക്കെതിരേ-13, ഗോത്രവിഭാഗങ്ങൾക്കെതിരേ-12 എന്നിങ്ങനെയാണ് കണക്ക്. ശാരീരിക ആക്രമണം-11, ഭീഷണി, അധിക്ഷേപം-62, വസ്തുവകകൾക്കു നാശം-ഒൻപത്, മതചടങ്ങുകൾക്കായി സംഘടിക്കുന്നതുതടസ്സപ്പെടുത്തൽ-49, ജനക്കൂട്ട ആക്രമണം-247 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം കേസ് ഛത്തീസ്ഗഢിലാണ്-82. തൊട്ടുപിന്നിൽ ഉത്തർപ്രദേശ്-73. കർണാടക -32, രാജസ്ഥാൻ-25, മധ്യപ്രദേശ്-24, ബിഹാർ-22, ഝാർഖണ്ഡ്-21 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ.

മണിപ്പുർ ഒഴികെയാണിത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്ന് സംഘടനയുടെ ഹെൽപ്പ്‌ലൈൻ നമ്പരിലേക്കു വരുന്ന വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പ്രാദേശികമായി പോലീസിൽ റിപ്പോർട്ട് ചെയ്തതും ചെയ്യാത്തതുമുണ്ടാകും. 2020-ൽ 279, 2021-ൽ 505, 2022-ൽ 601 എന്നിങ്ങനെയാണ് അക്രമങ്ങൾ. ഇക്കാലയളവിൽ കേരളത്തിൽ ഒരുസംഭവംപോലും റിപ്പോർട്ടു ചെയ്തിട്ടില്ല.

Advertisement
WhiteswanTV Footer