Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: inida

ഇന്ത്യയിലെവിടേക്കും ഇൻ്റർനെറ്റ് കണക്ഷൻ മാറ്റം; പുതിയ സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ

ഇന്ത്യയിലെവിടേക്കും നിലവിലുള്ള ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ. നിലവിൽ താമസിക്കുന്നിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറേണ്ടി വരുന്ന ആർക്കും നിലവിലുള്ള ജിയോ ​ഫൈബർ, എയർ​ ഫൈബർ കണക്ഷനുകൾ പുതിയ സ്ഥലത്തേക്കും മാറ്റാൻ കഴിയും. അ‌തിനുള്ള സൗകര്യം ജിയോ വെബ്​സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. അ‌തിനാൽ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മറ്റ് അ‌ധിക ചെലവുകൾ ഇല്ലാതെ തന്നെ മറ്റൊരിടത്തും ജിയോ ഇൻ്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർ ഫൈബർ […]
Read more

ഇക്കൊല്ലം രാജ്യത്ത് ജൂൺ വരെ ക്രൈസ്തവർക്കെതിരേ നടന്നത് 378 അതിക്രമസംഭവങ്ങൾ

ഇക്കൊല്ലം രാജ്യത്ത് ക്രൈസ്തവർക്കെതിരേ ജൂൺ വരെ നടന്നത് 378 അതിക്രമസംഭവങ്ങൾ. 2024-ൽ 834 സംഭവങ്ങളും2023-ൽ 734 സംഭവങ്ങളും ഉണ്ടായി. ഓരോ വർഷവും കണക്കുകൾ കൂടിവരികയാണെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷത്തെ 378 സംഭവങ്ങളിൽ 17 എഫ്‌ഐആറേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും ഇവർ പറയുന്നു. സ്ത്രീകൾക്കെതിരേ-15, ദളിതർക്കെതിരേ-13, ഗോത്രവിഭാഗങ്ങൾക്കെതിരേ-12 എന്നിങ്ങനെയാണ് കണക്ക്. ശാരീരിക ആക്രമണം-11, ഭീഷണി, അധിക്ഷേപം-62, വസ്തുവകകൾക്കു നാശം-ഒൻപത്, മതചടങ്ങുകൾക്കായി സംഘടിക്കുന്നതുതടസ്സപ്പെടുത്തൽ-49, ജനക്കൂട്ട ആക്രമണം-247 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം കേസ് […]
Read more

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ ആയിരുന്നു അന്ത്യം. 100 വയസിനു മുകളിൽ പ്രായമുണ്ട്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. വർഷങ്ങളായി പന്ന കടുവ സങ്കേതത്തിലെ പ്രധാന ആകർഷണമായിരുന്നു വത്സല. വർധക്യത്തിലെത്തിയതോടെ വത്സലയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.‌ നടക്കാൻ കഴിയാത്ത തരത്തിൽ ശാരീരിക അവശതകളും ഉണ്ടായിരുന്നു. മുൻകാലുകളിലെ നഖങ്ങൾക്ക് പരുക്ക് പറ്റിയ അവസ്ഥയിൽ കടുവ […]
Read more

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. […]
Read more

സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകേണ്ടത് അന്വേഷണ ഏജൻസി: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയാണെന്ന് മദ്രാസ് ഹൈക്കോടതി. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനംചെയ്ത് നിരവധിയാളുകളിൽനിന്നും കോടികള്‍ തട്ടിയെടുത്ത കമ്പനിയിലെ പണം തിരിച്ചുപിടിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ ഹേമലതയാണ് ഹര്‍ജി നല്‍കിയത്. ഈ കേസില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസ് ബി. പുകഴേന്തി നഷ്ടപ്പെട്ടപണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്. 2022-ല്‍ ഹേമലതയും മറ്റു ഒട്ടേറെപ്പേരും നിക്ഷേപത്തട്ടിപ്പിന് ഇരയായിരുന്നു. കേസ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ എജന്‍സിയാണ് അന്വേഷിച്ചത്. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും […]
Read more

വഖഫ് മതേതര കാഴ്ചപ്പാട്; നിലപാട് വിശദീകരിച്ച് 145 പേജ് കുറിപ്പ് കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് കൈമാറി

വഖഫ് മതേതര കാഴ്ചപ്പാടെന്ന് കേന്ദ്ര സർക്കാർ. ഭൂമി ദാനം ചെയ്യൽ, മതപരമായി സമർപ്പിക്കൽ തുടങ്ങിയവയെല്ലാം എല്ലാ മതങ്ങളിലും ഉണ്ട്.ഇതിൽ നിലപാട് വ്യക്തമാക്കി 145 പേജ് ദൈർഘ്യമുള്ള കുറിപ്പ് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. വഖഫ് ഭേദഗതി നിയമം ഏകപക്ഷീയമോ, ഭരണഘടന വിരുദ്ധമോ അല്ലെന്നും കേന്ദ്രം സർക്കാർ വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ […]
Read more

പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം; 25 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം ഉണ്ടായത്. ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളും സിആര്‍പിഎഫ് ജവാന്മാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മെന്ദര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്.
Read more

പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ

ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാക്കിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. 20 വയസ്സ് പ്രായം തോന്നിക്കുന്ന നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന ഉടനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാക്കിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് വീണ്ടും ആവർത്തിച്ചത്. ഇന്ത്യ പാക് സംഘർഷ സാഹചര്യം തുടർന്നതിനിടെ പാക്കിസ്ഥാനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ […]
Read more

പഹൽഗാം ഭീകരാക്രമണം; എൻഐഎ ഇതുവരെ കസ്റ്റഡിയിലെടുത്തത് 220 പേരെ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇതുവരെ കസ്റ്റഡിയിൽ എടുത്തത് 220 പേരെ. ഇതിനോടകം 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിലാണ്. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്ത 3D മാപ്പിങ് അടക്കമുള്ള സംവിധാനങ്ങൾ എൻഐഎ അന്വേഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം […]
Read more

‘100’ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer