പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസ്സദ്യ വിഭവങ്ങളോടെയുള്ള പെയ്ഡ് സദ്യ നൽകുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്മാറി. പള്ളിയോടസേവാസംഘത്തിന്റെ എതിർപ്പിനെത്തുടർന്നാണ് ബോർഡിന്റെ പിന്മാറ്റം. ഞായറാഴ്ച നടത്താനിരുന്ന സദ്യ റദ്ദാക്കിയതായും, 250 രൂപ മുൻകൂട്ടി നൽകി ബുക്കുചെയ്തവർക്ക് പണം തിരികെ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു.
വള്ളസ്സദ്യ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച പകൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് പള്ളിയോടസേവാസംഘം ഭാരവാഹികളെ വിളിച്ചിരുന്നു. രാത്രിയോടെയാണ് സദ്യ നടത്തിപ്പിൽനിന്ന്
ദേവസ്വം ബോർഡ് പിന്മാറിയത്.






