ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേേക്ക് ഇന്ത്യ മുന്നണിയുടെ എംപിമാർ പ്രതിഷേധ മാർച്ച് നടത്താനിരിക്കെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്ക് സന്ദർശനാനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുന്നൂറോളം എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പരമാവധി 30 പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12നാണ് കൂടിക്കാഴ്ചയ്ക്കായി സമയം നൽകിയിരിക്കുന്നത്.




