കോട്ടയം: കൊമ്പന് കിരണ്‍ നാരായണന് കുട്ടി ചരിഞ്ഞു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നാട്ടകം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്. ജയസൂര്യ നായകനായ തൃശ്ശൂര്‍പൂരം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പാലാ പുലിയന്നൂര്‍ ആനയൂട്ടിലാണ് അവസാനമായി പങ്കെടുത്തത്. . ഉച്ചയ്ക്ക് 2 മണിക്ക് കടയനിക്കാട് സംസ്കാരം നടന്നു.






