പൂവിളിയും പൂക്കളവും ഓണക്കോടിയും പുലികളിയും ഓണസദ്യയുമൊക്കെയായി സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഓണക്കാലം എത്തുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകൾ ഒരിക്കലും അവസാനിക്കില്ല എന്ന പ്രതീക്ഷ നൽകികൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും വയല്‍ വരമ്പുകളിലും വേലി പടര്‍പ്പുകളിലും തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും ചിരി തൂകി നില്‍ക്കുന്നു.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും നന്മയുടേയും ആഘോഷമായ പൊന്നിന്‍ തിരുവോണത്തെ വരവേൽക്കാം.
മഹാബലി തമ്പുരാന്റെ സദ്‌ഭരണത്തിന്റെ മഹത്വം കൊണ്ട് വാമനമൂർത്തിയും മഹാബലിയും കൈകോർത്ത് തിരുവോണനാളിൽ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. സന്തോഷവും സാഹോദര്യവും സമാധാനവും ലോകത്ത് നിലനിൽക്കണമെന്ന സന്ദേശമാണ് ഓണം നൽകുന്നത്. ഓണക്കാലം ഏവർക്കും ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.






