സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മനുഷ്യാവകാശ – സാമൂഹ്യ കലാ-കായിക- സാംസ്‌കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സമര പ്രഖ്യാപനം നടത്തിയത്.

ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയര്‍മാന്‍ ജോസ് മാവേലി നാടു അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് സംഘടനകളുടെ ചെയര്‍മാന്‍ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ ആമുഖപ്രഭാഷണവും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ മുഖ്യപ്രഭാഷണവും ജനസേവ ശിശുഭവന്‍ പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍ വിഷയാവതരണവും നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിനിമാതാരം കൊച്ചു പ്രദീപ്, ഫാ. ജോയ് പ്ലാക്കല്‍, ബെന്നി ജോസഫ്, അബ്ദുല്‍ അസീസ്, ജോബി തോമസ്, സാബു ജോസ്, കുമ്പളം രവി, കെ.പി. ആല്‍ബര്‍ട്ട്, കുരുവിള മാത്യൂസ്, സൈമണ്‍ ഇടപ്പള്ളി, ജോസഫ് പുതുശ്ശേരി, ജാവന്‍ ചാക്കോ, ഡൊമിനിക് ചാണ്ടി, ജെ.ജെ. കുറ്റിക്കാട്ട്, ജോജോ മനക്കില്‍, പി എം അസൈനാര്‍, ഗഫൂര്‍ അളമന, പി കെ മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമരവേദിയില്‍ തെരുവുനായ വിമുക്ത സന്ദേശവുമായി വടുതല സാരംഗി ഡാന്‍സ് ഗ്രൂപ്പിന്റെ ഗ്രൂപ്പിന്റെ കൈകൊട്ടിക്കളിയും തരുവുനാടകവും നടന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.