തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞു. കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ജില്ലയിലും പ്രത്യേക അലർട്ട് ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയ്ക്കും ശമനം ഉണ്ട്.




