Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ബിഗ് ബോസിൽ വിടാൻ കാരണം ഇതാണ്’; വെളിപ്പെടുത്തി രേണു സുധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി സ്വയം വാക്കൗട്ട് നടത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചയിലൊക്കെ നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ച രേണു ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിച്ചിരിക്കുകയാണ്. തന്റെ മെെന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നിൽക്കാനാവില്ലെന്നുമാണ് രേണു പറഞ്ഞത്. ബിഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു വ്യക്തമാക്കി.

‘ഞാൻ ഓക്കെ അല്ല. മെെൻഡ് ഔട്ട് ആണ്. ബിഗ് ബോസിലെ യാത്ര കുഴപ്പമില്ലായിരുന്നു. ആരോഗ്യം മോശമാണ്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായി പോയി. എട്ടൻ മരിച്ച സമയത്ത് അടുത്തെല്ലാവരും ഉണ്ടായിരുന്നു. പക്ഷേ ഷോയിൽ വന്നപ്പോൾ ഒറ്റക്കായി. ഞാനത് ഷോയിൽ പറയുകയും ചെയ്തു. എന്റെ ആരോഗ്യം ഓക്കെ അല്ല അതാണ് ഞാൻ അവിടെ നിന്ന് വന്നത്. എന്നെ നെഗറ്റീവ് പറഞ്ഞവർക്ക് മുന്നിൽ ഒരു ദിവസമെങ്കിലും ലാലേട്ടൻ എന്നെ ബിഗ് ബോസിൽ വിളിച്ച് കയറ്റണമെന്നുണ്ടായിരുന്നു. ഒരു മാസവും അ‌ഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എല്ലാവർക്കുമുള്ള മറുപടി. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ഇപ്പോഴും എന്റെ മെെൻഡ് ഓക്കെ ആയിട്ടില്ല’- രേണു പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer