വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരത്തിന്റെ ലിസ്റ്റിൽ ഒരു മാറ്റം കൂടി കൊണ്ട് വന്നിരിക്കുന്നു. യു എസ് ലെ നിലവിലെ പ്രതിരോധ വകുപ്പിന്റെ പേരായ ‘ യുദ്ധ വകുപ്പ് ‘ പുനഃസ്ഥാപിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നു. 1789 മുതൽ 1947 വരെ യു എസിൽ ഉണ്ടായിരുന്ന യുദ്ധ വകുപ്പാണ് പ്രതിരോധ വകുപ്പായി മാറിയത്. ഡീപേർട്മെന്റ് ഓഫ് ഡിഫെൻസ് എന്ന പേരിനോട് താല്പര്യമില്ലെന്നും അത്കൊണ്ടാണ് താൻ ഈ പേര് മട്ടൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടന്നാക്രമണവും അതിശക്തമായി നടത്തുമെന്നും കരുത്തുണ്ടെങ്കിലേ സമാധാനവും ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ആരാധിക്കുന്ന മുൻ യു എസ് പ്രസിഡന്റ് റൊണാൾഡ് റെയ്ൻഗറെ പാത പിന് തുടരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.പേര് മാറ്റം ഔദ്യോഗികമായി അംഗീകരിക്കുന്നതിന് മുൻപ് തന്നെ പെന്റഗൺ വെബ്സൈറ്റ് ഇപ്പോൾ തന്നെ പ്രതിരോധ വകുപ്പ് എന്ന പേര് മാറ്റി യുദ്ധ വകുപ്പ് എന്നാക്കിട്ടുണ്ട്. പ്രതിരോധ സെക്രെട്ടറി പീറ്റ് ഹെഗ്‌സത്തിന്റെ ഓഫീസിലെ സൈൻ ബോർഡുകൾ പുതുക്കി ഹെഗ്‌സത്തിനെ ‘ സെക്രട്ടറി ഓഫ് വാർ’ എന്ന് ട്രംപ് നേരത്തെ വിളിച്ചിരുന്നതായും റിപോർട്ടുകൾ വരുന്നു.




