Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലിപ്‌സ്റ്റിക് മാത്രമല്ല വില്ലൻ; ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കും, ക്യാൻസറിന് പോലും കാരണമായേക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ മുഖവും നഖങ്ങളുമൊക്കെ തിളങ്ങണമെന്ന് നിർബന്ധമുള്ള നിരവധി പേരുണ്ട്. ഇതിനായി മാർക്കറ്റിൽ കിട്ടുന്ന ബ്യൂട്ടി പ്രൊഡക്ടുകളെല്ലാം ഉപയോഗിക്കുകയും ചെയ്യും. അതിൽ മിക്ക സ്ത്രീകൾക്കും ഒഴിച്ചുകൂടാനാകാത്ത ഒരു സാധനമാണ് നെയിൽ പോളിഷ്. നഖങ്ങൾ പൊട്ടിപ്പോകുന്നതിനുള്ള പരിഹാരമെന്നോണം ജെൽ മാനിക്യൂർ ചെയ്യുന്നവരുമുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ അടുത്തിടെ ജെൽ നെയിൽ പോളിഷ് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ മാസം തൊട്ട് ട്രെമെഥൈൽബെൻസോയിൽ ഡൈഫെനൈൽഫോസ്‌ഫൈൻ ഓക്‌സൈഡ് അഥവാ ടിപിഒ ഉള്ള ജെല്ലുകൾ നിരോധിച്ചിരിക്കുന്നത്. ഈ നിരോധനം ആളുകളിൽ പുനർചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും.

നിരോധനം ഒരു ഏകപക്ഷീയമായ നീക്കമായിരുന്നില്ല. ടിപിഒ ഉള്ളവ ടോക്സിക്കാണെന്നും ഇത് പ്രത്യുൽപാദനത്തെവരെ ബാധിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിനെ കാറ്റഗറി ‘1B’ ആയി തരംതിരിച്ചു. ഇതോടെ യൂറോപ്പ് യൂണിയൻ അതിനെ കോസ്‌മെറ്റിക്സ് റെഗുലേഷൻ പ്രകാരം നരോധിത പട്ടികയിൽ ചേർക്കാൻ ആവശ്യപ്പെട്ടു. അതായത് ടിപിഒ അടങ്ങിയ ജെല്ലുകൾ ഇനി വിൽക്കാനോ വിതരണം ചെയ്യാനോ പ്രൊഫഷണലായി ഉപയോഗിക്കാനോ കഴിയില്ല.

ഇത് ഉപയോഗിക്കുമ്പോൾ നഖങ്ങളിൽ തിളക്കവും ആകർഷണവുമൊക്കെ തോന്നുമെങ്കിലും കാൻസറിന് വരെ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടാതെ ഗർഭധാരണത്തെ തടസപ്പെടുത്തും. ഗർഭിണികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഗർഭസ്ഥ ശിശുവിന് വരെ ദോഷകരമാണത്രേ. അങ്ങനെയുള്ള സാധനങ്ങളെയാണ് കാറ്റഗറി 1B ആയി തരംതിരിക്കുന്നത്.കാറ്റഗറി 1B ആയി ഇതിനെ തരംതിരിച്ചതോടെ, യൂറോപ്യൻ യൂണിയൻ ഇതിനെ പൂർണ്ണമായി നിരോധിക്കുകയായിരുന്നു. മുമ്പ്, പ്രൊഫഷണൽ ഉപയോഗത്തിന് മാത്രമേ ഇത് പരിമിതപ്പെടുത്തിയിരുന്നുള്ളൂ; ഇപ്പോൾ ഇത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

Advertisement
WhiteswanTV Footer