തവനൂര്‍: മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലറെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസി. പ്രിസന്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29) ആണ് മരിച്ചത്. താന്‍ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി ബര്‍സത്ത് തന്റെ സഹോദരന് വാട്സാപ്പില്‍ അയച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് സഹോദരന് മെസ്സേജ് കണ്ടത്. ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്.
ബര്‍സത്ത് ഇന്നലെ പകല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. പിന്നീട് കോട്ടേഴ്സില് എത്തിയാണ് ആത്മഹത്യ ചെയ്തത്. അവിവാഹിതനാണ് ബര്‍സത്. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.






