വണ്ടൂര്‍: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ (32) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവര്‍ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.
അഹീെ ഞലമറ വീണ്‍വാക്കുകള്‍ വേണ്ട ‘ഉള്‍ക്കാഴ്ച’യില്‍ ബി.എസ്. വാരിയര്‍ എഴുതുന്നു
ഭാര്യ: ആരതി. മകന്‍: ശങ്കര്‍ കൃഷ്ണന്‍ . മാതാവ്: ഷീല. സഹോദരങ്ങള്‍: സൗമ്യ, സവിത. ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാട് സഹോദരി ഭര്‍ത്താവാണ്.






