ടോക്കിയോ:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോ ഫൈനലിൽ ഇന്ന് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര സ്വർണ പ്രതീക്ഷയോടെ ഇറങ്ങും. വൈകിട്ട് 3.50നാണ് മത്സരം ആരംഭിക്കുക.
പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാൻ താരം അർഷാദ് നദീമുമായി നീരജ് നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്. പാരിസിൽ അർഷാദ് 92.97 മീറ്റർ ദൂരത്തിൽ സ്വർണം നേടിയപ്പോൾ, നീരജ് 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയിരുന്നു.
യോഗ്യതാ റൗണ്ടിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നീരജ് 84.85 മീറ്ററും, അർഷാദ് 85.28 മീറ്ററും എറിഞ്ഞ് ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയുടെ സച്ചിൻ യാദവും 83.67 മീറ്റർ നേട്ടത്തോടെ ഫൈനലിൽ പ്രവേശിച്ചു.
ആൻഡേഴ്‌സൺ പീറ്റേഴ്സ് (ഗ്രനേഡ), ജൂലിയൻ വെബർ (ജർമ്മനി), ജൂലിയസ് യെഗോ (കെനിയ), ഡേവിഡ് വെഗ്‌നർ (ചെക്ക് റിപ്പബ്ലിക്), കർട്ടിസ് തോംസൺ (അമേരിക്ക), യാകൂബ് വെൽഡിച്ച് (ചെക്ക് റിപ്പബ്ലിക്), കെഷോൺ വാൽക്കോട്ട് (ട്രിനിഡാഡ് & ടൊബാഗോ), കാമെറോൺ മക്കന്റയർ (ഓസ്ട്രേലിയ), റുമേഷ് തരംഗ പതിരാഗെ (ശ്രീലങ്ക) എന്നിവരാണ് മറ്റ് ഫൈനലിസ്റ്റുകൾ






