Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്പോർട്സ് കോച്ച്, ട്രെയിനർ ഒഴിവുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ജില്ലാ സ്പോർട്സ് അക്കാദമികളിലും വിവിധ സ്പോർട്സ് സെന്ററുകളിലും കോച്ചുകളും ട്രെയിനർമാരും നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ഫുട്‌ബോൾ, അത്‌ലറ്റിക്സ്, ബാസ്‌കറ്റ്‌ബോൾ, ബേസ്ബോൾ, നീന്തൽ എന്നീ പ്രധാന കായിക ഇനങ്ങളിലേക്കുള്ള ഒഴിവുകളാണ് കരാർ അടിസ്ഥാനത്തിൽ നികത്തുന്നത്. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുമായി സെപ്റ്റംബർ 24-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ അപേക്ഷകർ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

കോച്ച് സ്ഥാനത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (NIS) നൽകുന്ന ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാണ്. ട്രെയിനർ തസ്തികയ്ക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കോച്ചിങ് ലൈസൻസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കൂടാതെ ആ ഇനത്തിൽ തെളിയിച്ച മികവ് വേണം.

ഇരു സ്ഥാനങ്ങൾക്കും അപേക്ഷകരുടെ പ്രായപരിധി 45 വയസായി നിശ്ചയിച്ചിട്ടുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർക്കുമാത്രമേ അപേക്ഷിക്കാനാവൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix