തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലർ ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. വനിതാ മാധ്യമ പ്രവർത്തകരെ അടക്ക കയ്യേറ്റം ചെയ്തു.കൂടാതെ ക്യാമറകൾ തകർത്തു. ബിജെപിയുടെ മുതിർന്ന നേതാവ് കെ.അനില്‍കുമാറാണ് ജീവനൊടുക്കിയത്. മാധ്യമങ്ങളുടെ പരാതി പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്‌തമാക്കി.
കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണ് അനിൽകുമാറിന്റെ മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണ് നിഗമനം. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക ബാധ്യത വന്നപ്പോൾ അനിൽകുമാറിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നെന്നും നേതൃത്വം വ്യക്തമാക്കി.






