Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 43,430 രൂപ പിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുണ്ടുപറമ്പിലെ കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. വിജിലൻസ് രഹസ്യവിവരത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ, ചില മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങി അധിക ലാഭം ഉറപ്പാക്കുകയും, മൂന്നു ലിറ്ററിലധികം മദ്യം നൽകുന്നതിന് കൂടുതൽ പണം സ്വീകരിക്കുകയും ചെയ്തതായി കണ്ടെത്തി.

പരാതികൾ പ്രകാരം, മദ്യശാലയിലെ ചില ഉദ്യോഗസ്ഥർ പ്രോഡക്റ്റ് വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന് ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി സ്വീകരിച്ചുവെന്നും, ഈ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

വ്യവസ്ഥാപരമായ നടപടി സ്വീകരിക്കാൻ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer