ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കൊച്ചി സിറ്റി പോലീസ് വാഗമണ്ണിൽ നിന്നും പിടികൂടി. പുതുവൈപ്പ് കുരിശുപറമ്പിൽ ആന്റണി സിജിനെ ആണ് അറസ്റ്റ് ചെയ്തതത് . മട്ടാഞ്ചേരി മുണ്ടംവേലി സ്വദേശിയായ പ്രതി, യുകെയിൽ ഡ്രൈവർ ജോലിയായി വാഗ്ദാനം ചെയ്ത് 52,810 രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ജോലിയും വിസയും ലഭിച്ചില്ല, പിന്നീട് പ്രതിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.
സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് . വാഗമണ്ണിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പൊലീസ് ഫോർട്ടുകൊച്ചി സംഘം കണ്ടെത്തി. പ്രതി മൂന്ന് സ്ത്രീകളോടൊപ്പം ഉണ്ടായിരിക്കുകയായിരുന്നുവെന്നും ഇവരിൽ ചിലർക്കും പ്രതി പറ്റിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.






