സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ പരാതി

ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർത്ഥിനികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ച് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഗുരുതരമായ പരാതി ഉയർന്നു. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികളാണ് പരാതിയുമായി മുന്നോട്ടുവന്നത്. വിദ്യാർത്ഥികളോട് അപമാനകരമായ ഭാഷയിൽ സംസാരിക്കുകയും ശാരീരിക ബന്ധത്തിലേക്ക് പ്രേരിപ്പിക്കാനായി സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനുശേഷം സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വാമിയെ പുറത്താക്കാൻ മാനേജ്മെന്റ് നിർണ്ണയിചിരിക്കുകയാണ്.

മൂല്യധിഷ്ഠിതമായ പഠനത്തിന് വേണ്ടി SSIIM-ൽ സ്കോളർഷിപ്പ് ലഭിച്ച നിരവധി പെൺകുട്ടികൾ, അധ്യാപകരും ജീവനക്കാരും മൊഴി നൽകുകയും 17 പേരുടെ മൊഴി പൊലീസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. സ്വാമി, വിദ്യാർഥികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായും പലവിധ മോശം പ്രവർത്തനങ്ങൾക്കായി നിർബന്ധം ചെലുത്തിയതായും പരാതിയിൽ പറയുന്നു.കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപനത്തിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതി നിലവിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അവസാനമായി സ്വാമിയെ ആഗ്രയിൽ കണ്ടെത്തിയിട്ടുണ്ട്.

നിരന്തരമായ അന്വേഷണത്തിൽ, സ്വാമി ഉപയോഗിച്ച വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതോടൊപ്പം, അതിന്റെ രൂപം വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളുമായി സാമ്യമുള്ളതാണെന്നും പൊലീസിന്റെ അന്വേഷണത്തിൽ പുറത്ത് വന്നു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement