എറണാകുളം: കാലടിക്കടുത്ത് മാണിക്കമംഗലത്ത് കാറിൽ ഒളിപ്പിച്ച 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാം, സാഹില്‍ മണ്ഡല്, അബ്ദുല്‍ കുദ്ദൂസ് എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് കാറിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിലൂടെയാണ് കഞ്ചാവ് കടത്തിയത്. ഡോക്ടർമാരുടെ വാഹനങ്ങളിൽ പതിക്കാറുളള സ്റ്റിക്കറുകൾ ഉപയോഗിച്ചതാണ് സംശയത്തിന് ഇടയായാക്കിയത്.
ട്രെയിൻ സ്റ്റേഷനുകളിലും റെയിൽവേ വഴികളിലും ലഹരി പരിശോധന ശക്തമായതിനാൽ, ഇപ്പോൾ കടത്തുകാർ കാറുകൾ മുഖേന ലഹരി കടത്തുന്നതാണ്. അടുത്ത ദിവസങ്ങളിൽ പെരുമ്പാവൂരിൽ ഇതേ രീതിയിൽ പ്രവർത്തിച്ച മറ്റുസംഘങ്ങളും പിടിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്.




