സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കോടതിയിൽ പരാതികളില്ലാതെ കൈ കൊടുത്ത് പിരിഞ്ഞ് ജി വി പ്രകാശും സൈന്ധവിയും

കഴിഞ്ഞ വർഷമായിരുന്നു സംഗീത സംവിധായകനും ഗായകനും നടനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വിവാഹബന്ധം വേർപിരിയാൻ പോകുകയാണെന്ന വിവരം ഇരുവരും അനൗൺസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പരാതികളും പരിഭവങ്ങളുമില്ലാതെ ചെന്നൈ കുടുംബ കോടതിയിൽ പരസ്പര ധാരണയോടെയാണ് രണ്ടുപേരും പിരിഞ്ഞത്. ഇരുവരും കോടതിയ്ക്ക് മുന്നിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായതോടെ ഇങ്ങനെ പരസ്പര ബഹുമാനത്തോടെ വേർപിരിയണമെന്ന് വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിൽ നിറഞ്ഞു നിൽക്കുന്ന അഭിപ്രായം.നീണ്ട വർഷത്തെ ദാമ്പത്യം അവർ ഇങ്ങനെ അവസാനിക്കുമ്പോൾ വേദന ഉണ്ടായിരിക്കും, അഞ്ച് വയസുള്ള മകൾക്ക് വേണ്ടിയായിരിക്കും ഇങ്ങനെയൊരു പരസ്പര ബഹുമാനത്തോടെയുള്ള തീരുമാനത്തിൽ എത്തിയിട്ടുണ്ടാവുക എന്ന് സോഷ്യൽ മീഡിയ ചർച്ചയിൽ അവലംബിക്കുന്നു.

വിവാഹത്തിന് മുൻപും ശേഷവുമായി ജി വി പ്രകാശും സൈന്ധവിയും ഒന്നിച്ച് പാടിയ പാട്ടുകൾ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സ്കൂൾ കാലം മുതലേ ഇരുവരും പ്രണയത്തിലായിരുന്നു. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയാമെന്ന് തീരുമാനിക്കുന്നത്. ഈ മ്യൂസിക്കൽ ഡിയോ 2013 ലാണ് വിവാഹം കഴിക്കുന്നത്. 2020 ലാണ് ഇരുവർക്കും അൻവി എന്ന് പേരുള്ള പെൺകുട്ടി ജനിക്കുന്നത്. ഇവരുടെ കോംബോ ഇഷ്ടപ്പെടുന്ന ഒരുപാട് സംഗീത ആരാധകരുണ്ട്. ഇവരൊന്നിച്ച് സ്റ്റേജിലെത്തിയാലും ആഘോഷമാക്കാറുണ്ട്. ഇവരുടെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടലിലാക്കിയിരുന്നു. ഇവർ വേർപിരിയാൻ തിരുമാനിച്ചതിന് ശേഷവും ഇരുവരെയും മ്യൂസിക്കൽ ഇവന്റുകളിൽ കാണാൻ കഴിഞ്ഞപ്പോൾ ഇവരുടെ ആരാധകർക്ക് ഒന്നിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

ധനുഷ് നായകനായി എത്തിയ ‘വാത്തി’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഇത്തവണ 71മത് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അദ്ദേഹത്തിന് കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരം കൂടിയാണിത്. നേരത്തെ സൂര്യ നായകനായ ‘സൂരറൈ പോട്രു’ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ജിവി പ്രകാശിന്റേതായി ആറോളം സിനിമകളാണ് ഇനി റിലീസിന് എന്താണുള്ളത് എത്താനുള്ളത്.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement