സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിന് 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക മുന്നോട്ട് വന്നു. യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.

വൈറ്റ് ഹൗസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹു കരാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. കരാറിന്റെ പ്രധാന നിർദേശങ്ങൾ പ്രകാരം 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കണം, അതേസമയം ഹമാസ് ബന്ധികളെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും.

ഹമാസ് കരാർ അംഗീകരിക്കാത്ത പക്ഷം ബെഞ്ചമിൻ നെതന്യാഹുവിന് ഇഷ്ടാനുസൃതമായി പ്രവർത്തിക്കാമെന്നും, ഗസ്സയുടെ പുനർനിർമാണത്തിന് തന്റെ നേത്യത്വത്തിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ അതിൽ അംഗമാകുമെന്നും മറ്റ് അംഗങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

കരാർ അംഗീകരിച്ചാൽ ഗസ്സ സൈനിക മുക്തമാകും, ഹമാസ് നിരായുധീകരിക്കപ്പെടും, കൂടാതെ ഇസ്രയേൽ സൈന്യം ഹമാസിന്റെ നിരായുധീകരണ വ്യാപ്തിയനുസരിച്ച് ഗസ്സയിൽ നിന്ന് പിന്മാറും. ഹമാസ് വെടിനിർ‍ത്തൽ നിർദ്ദേശങ്ങൾ നിരസിച്ചാൽ, ഹമാസ് ഭീഷണി ഇല്ലാതാക്കൽ പ്രവർത്തനം ഇസ്രയേലിന് നടപ്പാക്കാനുള്ള അവകാശമുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

.

Advertisement

യുപിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർ വെന്ത് മരിച്ചു

മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

Read More »

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »
Advertisement