സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഇന്തോനേഷ്യയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒരു മരണം, 90 ഓളം പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. 65 ഓളം കുട്ടികള്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിഴക്കന്‍ ജാവ നഗരമായ സിദോര്‍ജോയിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലാണ് അപകടമുണ്ടായത്. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റവശിഷ്ടങ്ങളും നീക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ ഉപകരണം ലഭ്യമാണെങ്കിലും അതിന്റെ ഉപയോഗം കൂടുതല്‍ കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കാമെന്ന ആശങ്കയുള്ളതിനാലാണ് ഉപയോഗിക്കാത്തതെന്ന് രക്ഷാദൗത്യസേനാംഗം പ്രതികരിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഓക്‌സിജനും കുടിവെള്ളവും എത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ ഉണ്ടെങ്കിലും ജീവനുള്ളവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനത്തിനാണ് പ്രാഥമികപരഗണന നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »
Advertisement