Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുപിഐ ടോളടച്ചാൽ നവംബർ 15 മുതൽ ഇരട്ടി തുക വേണ്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ നൽകേണ്ട ടോൾ തുകയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. നവംബർ 15 മുതൽ യുപിഐ വഴി ടോൾ അടക്കുന്ന വാഹനങ്ങൾക്ക് ഇരട്ടിവില വേണ്ടതില്ല. ടോൾ തുകയോടൊപ്പം നാല് ശതമാനം മാത്രമേ അധികമായി നൽകേണ്ടതുള്ളൂ.

പണമായി ടോൾ അടക്കുന്നവർക്ക് ഇപ്പോഴും ഇരട്ടി തുക നൽകേണ്ടിവരും. ഉദാഹരണത്തിന്, ഫാസ്റ്റ്‌ടാഗ് ഉള്ള വാഹനം 100 രൂപ ടോൾ അടയ്ക്കുമ്പോൾ, യുപിഐ വഴി അടച്ചാൽ ടോൾ തുകയ്ക്ക് 25 രൂപ അധികം ചേർത്ത് 125 രൂപ അടയ്‌ക്കുന്നതായിരിക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഡിജിറ്റൽ പേയ്മെന്റുകളെയും ഫാസ്റ്റ്‌ടാഗിനെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഭേദഗതി വരുത്തിയത്. ടോൾ പിരിവിലെ സുതാര്യത ഉറപ്പുവരുത്തുകയും പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.

ഇക്കാര്യം തുടർന്നാണ് 2025 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 3,000 രൂപ വിലയുള്ള ഫാസ്റ്റ്‌ടാഗ് ടോൾ പാസ് പുറത്തിറക്കിയത്. ഈ പാസ് 200 ടോൾ ട്രിപ്പുകൾക്ക് ഉപയോഗിക്കാവുന്നതാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix