തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്നും സ്വര്‍ണവില. ഇന്ന് പവന് 400 രൂപ വര്‍ദ്ധിച്ച് വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വര്‍ണവില 91,000 എന്ന റെക്കോര്‍ഡ് വില മറികടന്നിരുന്നു. എന്നാല്‍ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 4,017 ഡോളറിലാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,000 മുകളില്‍ നല്‍കണം.
ഇസ്രയേല്‍ ഹമാസ് സമാധാന കരാര്‍ വന്നതോടുകൂടിയാണ് ഇന്നലെ രാവിലെ ഒറ്റയടിക്ക് 1,360 രൂപ പവന് കുറഞ്ഞത്. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 3960 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഉച്ചയ്ക്ക്‌ശേഷം വീണ്ടും വില വര്‍ദ്ധിക്കുകയായിരുന്നു. 1040 രൂപയാണ് ഉയര്‍ന്നത്.






