കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റ ഭാഗമായാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. സ്കൂട്ടറിലെത്തിയ നരിക്കുനി സ്വദേശി അസീസാണ് വിദ്യാർത്ഥിക്ക് നേരെ അതിക്രമം നടത്തിയത്. ആളൊഴിഞ്ഞ വഴിയിൽ കൂടി നടന്ന് പോവുകയായിരുന്ന കുട്ടിയെ പ്രതി കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അസീസ്.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









