Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രഞ്ജി ട്രോഫി; കേരളം മഹാരാഷ്ട്രയ്‌ക്കെതിരെ ഫീൽഡിംഗ് തെരഞ്ഞെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലുള്ള കേരളം മഹാരാഷ്ട്രയെതിരെയുള്ള ആദ്യ മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറിൽ തത്സമയം കാണാനാകും.

മഹമ്മദ് അസറുദ്ദീന്‍ നായകസ്ഥാനത്ത് നയിക്കുന്ന കേരള ടീമിലെ ഓപ്പണർമാരായി രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും കളിക്കും. ബാറ്റിംഗ് നിരയില്‍ മറുനാടന്‍ താരം ബാബാ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് പ്രധാന താരങ്ങൾ. ബൗളിംഗ് നിരയില്‍ അങ്കിത് ശര്‍മ, എം ഡി നിധീഷ്, എന്‍ പി ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവർ ഉൾപ്പെടുന്നു.

മഹാരാഷ്ട്രയുടെ ബാറ്റിംഗ് നിരയിൽ ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് മുഖ്യ കരുത്തർമാർ.ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാതെയായിരുന്നു കേരളം കഴിഞ്ഞ തവണ ഫൈനലിലെത്തിയത്.

ഇത്തവണ കേരളം പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നീ ടീമുകളുമായി മത്സരം നടത്തും. ബാറ്റിംഗ് നിരയിൽ സഞ്ജു സാംസണിന്റെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് ഇറങ്ങാൻ കഴിഞ്ഞത്.

Recent News

Advertisement
WhiteswanTV Footer