കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് പീഡനക്കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ഹോട്ടൽ ജീവനക്കാരനാണ് പ്രതി. രണ്ട് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം തുടരുകയാണ്.






