സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ലോക ചാപ്റ്റർ 1ലെ ‘നീയേ പുഞ്ചിരി..’ വീഡിയോ ​ഗാനം പുറത്ത്

മലയാള സിനിമയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ച ലോക ചാപ്റ്റർ 1 ചന്ദ്രയിലെ പുതിയ ​വീഡിയോ ​ഗാനം റിലീസ് ചെയ്തു. ‘ചിറാ പുഞ്ചി ഈ മഴയത്ത്’ എന്ന ​ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ഹനാൻ ഷാ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ‘നീയേ പുഞ്ചിരി..’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സുഹൈൽ കോയ ആണ് ഗാനത്തിന്റെ രചന. ഇം​ഗ്ലീഷ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത് റയാൻ ആണ്. ഇതിനോടകം തന്നെ ഈ ​ഗാനം മലയാളികളുടെ പ്രിയങ്കരമായി കഴിഞ്ഞു.

ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. അരുണ്‍ ഡൊമനിക് സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു. ആദ്യദിനം മുതല്‍ പോസിറ്റീവ് റിവ്യൂ ലഭിച്ച ലോക, പിന്നീട് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. നിലവില്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ “ലോക” മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും “ലോക” സ്വന്തമാക്കിയിരുന്നു.

Advertisement

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »

നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സർവേയിൽ അപാകതയെന്തെന്ന് കോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Read More »

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി

Read More »
Advertisement