Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോഡില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് മാറ്റിയില്ല, മീന്‍ ലോറി ഇടിച്ച് കയറി അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാനത്ത് പനച്ചമൂട്ടില്‍ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരക്കുള്ള സ്ഥലമായ പനച്ചമൂടിനും -പുളിമൂട് ജംഗ്ഷനും ഇടയ്ക്കാണ് ആംബുലന്‍സ് പതിവായി പാര്‍ക്ക് ചെയ്യുന്നത്. ഈ ആംബുലന്‍സ് റോഡില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ട് പരിസരങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലതവണ പരാതിയുയർന്നെങ്കിലും ആംബുലൻസ് മാറ്റിയിടാൻ ഡ്രൈവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നേരത്തെ രോഗികളുമായെത്തിയ ആംബുലൻസ് ഉൾപ്പടെ ഈ വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മത്സ്യം കയറ്റിവന്ന ലോറി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മത്സ്യ വ്യാപാരികള്‍ ഇടപെട്ട് മിനി ലോറി അവിടെനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix