റിയാദ്: സൗദി അറേബ്യയിലെ ജുബൈലിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശിയായ നവീൻ പുരുഷോത്തമൻ ആണു മരിച്ചത്. ജുബൈലിലെ താമസസ്ഥലത്തിൻ്റെ കാർ പാർക്കിങ് ഏരിയയ്ക്കടുത്തായാണ് മൃതദേഹം കണ്ടെത്തിയത്.
ജുബൈലിലെ കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു നവീൻ. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി, മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമല്ലെ. മരണാനന്തര ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളണ്ടിയറുമായ സലീം ആലപ്പുഴ അറിയിച്ചു.










