സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആരോഗ്യകേരളത്തില്‍ പുതിയ ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയിൽ വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ, അനുയാത്രയിലെ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർ എന്നീ സ്ഥാനങ്ങളിലാണ് നിയമനം.

മിഡ്‌ലെവൽ സർവീസ് പ്രൊവൈഡറും അനുയാത്രയിലെ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30നകം സമർപ്പിക്കണം. പാലിയേറ്റീവ് നേഴ്‌സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 1 ആണ്. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനുമായി http://www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 0483 2730313, 9846700711.

അതേസമയം, ജില്ലാ വനിതാ സെല്ലിന് കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിങ്ങിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് ആവശ്യമായ യോഗ്യത.

ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ അപേക്ഷ, ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, കൽപ്പറ്റ – 673122 എന്ന വിലാസത്തിലോ mailto:ciwmncelwynd.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷ കൽപ്പറ്റ വനിതാ സെൽ ഓഫീസിൽ നേരിട്ട് സമർപ്പിക്കാനുമാകും. ഫോൺ: 04936 207600.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement