ഹൈദരാബാദ്: ബീഫ് വിളമ്പിയെന്നാരോപിച്ച് ഹൈദരാബാദിലെ മലയാളി ഹോട്ടൽ ബജരംഗ് ദൾ പ്രവർത്തകർപൂട്ടിച്ചു.‘ജോഷിയേട്ടൻ തട്ടുകട’ എന്ന പേരിൽ വിദേശ സർവകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്.
ബജരംഗ് ദൾ പ്രവർത്തകർ സംഘമായി എത്തി ഹോട്ടൽ അടപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഹോട്ടലുടമകൾ പൊലീസിൽ പരാതി നൽകി.
പരാതി അടിസ്ഥാനപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ബജരംഗ് ദൾ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. സ്ഥലത്ത് പൊലീസ് ഭദ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്.










