തൃശൂർ: വാഹനാപകടത്തിൽ ഡിവൈഎസ്പി ബൈജു പൗലോസിന് പരിക്ക്. കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പൊലീസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ ബൈജു പൗലോസിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് വിവരം. പരിക്കേറ്റ ഇരുവരെയും ഉടൻ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ബൈജു പൗലോസ്.




