മേപ്പാടി: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചുളിക്ക തറയില്‍മറ്റം വീട്ടില്‍ പ്രദീപ് ജോണിയെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ മേപ്പാടി പോലീസ് പിടികൂടിയത്. ഡാന്‍സാഫ് ടീം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മേപ്പാടി ബീവറേജസ് ഔട്ട്ലറ്റിന് സമീപം പ്രദീപ് ജോണി നടത്തുന്ന ലോട്ടറി വില്‍പ്പന കേന്ദ്രത്തിലും പരിസരങ്ങളിലും പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെ നിന്ന് 150 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.ഡി റോയിച്ചന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരായിരുന്നു പരിശോധന നടത്തിയത്.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









