ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സന്ധ്യ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
തകർന്ന വീട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെത്തുടർന്നാണ് പരിക്കുകൾ ഗുരുതരമായത്. അടിമാലി കൂമ്പൻപാറയിലെ ലക്ഷം വീട് പ്രദേശത്താണ് ശനിയാഴ്ച രാത്രി ദുരന്തം നടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചു.


