ഡോക്ടർ സൂ ആൻ സക്കറിയ, കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ…. വരയും, എഴുത്തും, യാത്രയും….
the days were filled with smiles,
Laughter and camaraderie
The nights were filled
With nothing
But sleep, Fitful, silent, empty (Dr. Sue Ann Zachariya)
ചിത്രം വരയ്ക്കുന്ന സമയ ദൂരത്തിൽ കൂടി എഴുത്തുകാരി വരികളും ചേർത്തു വെക്കുന്നു, ഈ ഇടെ കണ്ടപ്പോൾ ചോദിക്കണം എന്നുണ്ടായിരുന്നു എന്താ ഡോക്ടർ എഴുതാതെ… ആശുപത്രിയിൽ തിരക്കും, ജീവിതമെന്ന നിലയിൽ മറ്റുള്ളവരെ കരുണയോടെ വീക്ഷിക്കുന്ന മനസ്സും, ഒരിക്കലും വീഴാതെ ഇരിക്കണമെന്നുള്ള പരീക്ഷണവും…. നിലനിൽപ്പും….
ഇനി എഴുതുന്നുണ്ടോ എന്ന ചോദ്യം ഖനീഭവിച്ചു പുറത്തു പെയ്യുന്ന മഴ പോലെ നീണ്ട രാത്രിയിൽ മയക്കമില്ലാതെ ചിലപ്പോൾ ഒരു ഉത്തരത്തിൽ എത്തുമായിരിക്കാം….. എഴുത്തുകാരി വീണ്ടും രണ്ടോ മൂന്നോ വരികൾ എങ്കിലും പിന്നീട് എഴുതി കാണുമായിരിക്കും
Iam walking
Through the forest
That’s life
There is darkness, there are throns
It continues, its goes on
(Forest )
യാത്ര എഴുത്തുകാരി സ്വയം ധൈര്യത്തോടെ നടത്തുന്ന പ്രക്രിയയാണ്, എങ്കിൽ പോലും തന്റെ മുമ്പിൽ വരുന്ന ഒരു മനുഷ്യനെയും വീണ്ടും ജീവിതത്തിൽ പിടിച്ചു നിർത്തുന്ന ഒരു വ്യക്തിയാണ്, അല്ലെങ്കിൽ അനേകം പേരെ സ്വന്തം തണലിൽ നിർത്തിയ ഒരു ഡോക്ടറാണ്..
ഏതൊരു മനുഷ്യനും ചെന്നു കണ്ടു അല്ലെങ്കിൽ ജീവിതത്തെ വെപ്രാളം നിറച്ചു ഞാൻ പോലും മെഡിക്കൽ കോളേജ് ഇൽ ചെല്ലുമ്പോൾ ഈ ആൽമരം അവിടെ ഉണ്ടായിരുന്നു…. ഉണ്ട്…. അതു തന്നെയാണ് സത്യം, കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം ഡോക്ടറാണ് സൂ ആൻ സക്കറിയ….
Yesterday
I suddenly realised
That my Shadows have disappeared
Perhaps that they have merged in to me
(Shadows )
ഇരുണ്ട കോണിപടിയിലൂടെ തെന്നി നീങ്ങുന്ന ഒരാൾ, മനസ്സിൽ കയറ്റിറക്കങ്ങൾ ഉണ്ടെങ്കിൽ പോലും മനുഷ്യൻ എന്ന രീതിയിൽ വീണ്ടും പലർക്കും ഇടം കൊടുക്കുന്ന ആശ്വാസ വാക്കുകൾ നിറച്ച എഴുത്തുകൾ
വീണ്ടും എഴുത്തിലേക്കു വരുമെന്ന് ഞാനും വിശ്വസിച്ചു മുന്നോട്ടു പോകുന്നു…. വരട്ടെ
Can words ever
Make up or compare
To the warmth of the blood
The beat of the heart


