Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒമാനിൽ അബലോൺ മത്സ്യബന്ധനത്തിന് നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കറ്റ്: അബലോൺ മത്സ്യബന്ധനം താൽക്കാലികമായി നിരോധിച്ചുകൊണ്ട് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ ജലാശയങ്ങളിൽ അബലോൺ മത്സ്യശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിരോധന കാലയളവ് അവസാനിക്കുന്നതുവരെ അബലോൺ മത്സ്യത്തിന്റെ ശേഖരണം, സംസ്കരണം, വിൽപ്പന, കയറ്റുമതി എന്നിവ മുഴുവൻ കർശനമായി വിലക്കിയിരിക്കുന്നു. എന്നാൽ മുൻ സീസണുകളിൽ പിടിച്ചെടുത്തതും ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതുമായ മത്സ്യങ്ങൾക്കാണ് ഭാഗിക ഇളവ്.

അത്തരം മത്സ്യങ്ങൾ കൈകാര്യം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നിർബന്ധമായും നേടേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മത്സ്യ വിഭവങ്ങളുടെ ദീർഘകാല സംരക്ഷണത്തിനും സമുദ്രപരിസ്ഥിതി നിലനിർത്തുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix