Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രായപൂർത്തിയായ ഭിന്നശേഷിക്കാർക്കായി നിപ്മറിൽ ന്യൂറോഡൈവേർജന്‍റ് അഡൾട്ട് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിപ്മറിൽ പൈലറ്റ് അടിസ്ഥാനത്തിൽ ന്യുറോഡൈവേർജന്റ് അഡൾട്ട് യൂണിറ്റ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

പതിനെട്ടുവയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക്, പ്രത്യേകിച്ച് ഓട്ടിസം ഉൾപ്പെടെയുള്ള ന്യുറോ ഡൈവേർജന്റ് ആയ വ്യക്തികൾക്ക് പരിശീലനത്തിനായാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രമായ നിപ്മറിൽ യൂണിറ്റ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഇരുപതു പേർക്കാണ് പ്രവേശനം നൽകുകയെന്ന് മന്ത്രി അറിയിച്ചു.

സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, വൊക്കേഷണൽ ട്രെയിനർ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം യൂണിറ്റിൽ ലഭ്യമാകുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. താല്പര്യമുള്ളവർക്ക് 8078277422 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Recent News

Advertisement
WhiteswanTV Footer