ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ഡ്രൈവറുടെ പല്ല് ഇടിച്ചുതെറിപ്പിച്ചതായി പരാതി. വൈക്കം മറവന്തുരുത്ത് വെണ്ണാറപറമ്പില്‍ വി ടി സുധീറിനാണ് (61) മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
വിദേശ സഞ്ചാരികളുമായി എറണാകുളത്തുനിന്നും പുന്നമടയിലെത്തിയതായിരുന്നു സുധീര്‍. കള്ള് ദേഹത്തുവീണത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തില്‍ കായംകുളം സ്വദേശികള്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു.






