Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പമ്പ∙ ​ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം. തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിങ്ങിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമാണ്. അതിനാൽ മുൻകൂർ വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ അനുവദിച്ച സമയത്തിനുള്ളിൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer