വണ്ടൂർ: വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ.
രാവിലെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടസ്ഥലത്ത് വച്ചുതന്നെ നന്ദൻ മരണപെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറും.



