കോഴിക്കോട്: കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് പതിമൂന്നാം വാർഡിൽ നവീകരിച്ച രണ്ട് പൊതു കിണർ വാർഡ് മെമ്പർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊട്ടിപ്പൊളിഞ്ഞതും ഉപയോഗശൂന്യവുമായ കിണർ സൈഡ് വാൾ കെട്ടിയും തേച്ചും മേൽഭാഗത്ത് ഗ്രിൽ വച്ചും സുരക്ഷിതമാക്കിയുമാണ് നവീകരിച്ചത്. 450,000 ത്തോളം തുക മുടക്കിയാണ് ഇത് നവീകരിച്ചതെന്ന് മെമ്പർ പറഞ്ഞു. പണിയുള്ളതിൽ അമ്മത് ഹാജി, അരക്കോൽ അബ്ദുള്ള പട്ടേരി, മലയമ്മൽ പോക്കർ ഹാജി, കൊക്കമ്മൽ , അമ്മദ് മൂസ പട്ടേരിമലമ്മൽ, മാതു പട്ടേരി, അശ്വിനി പട്ടേരി ആമിന,ആയിഷ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.






