ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എംപി ബെന്നി ബഹനാന്‍ നിര്‍വ്വഹിച്ചു
ചാലക്കുടി ഫൊറോന വികാരി വര്‍ഗീസ് പാത്താടനച്ചന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജോഷി പുത്തിരിക്കല്‍ സ്വാഗതവും പറഞ്ഞു, ശബരിമല നിയുക്ത മേല്‍ശാന്തി ഇ. എന്‍ പ്രസാദ് നമ്പൂതിരിയെ വികാരിയച്ചന്‍ പൊന്നാട അണിയിച്ച് ആദരിച്ചു,
മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ആദ്യ സംഭാവന സ്വീകരിച്ചു, ചാലക്കുടി ചീഫ് ഇമാം കെ പി ഹുസൈന്‍ ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി, സിനി ആര്‍ട്ടിസ്റ്റ് സുനില്‍ സുഗത തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം നടത്തി, ഫാദര്‍ ക്ലമെന്റ് ചിറയത്ത്, വാര്‍ഡ് കൗണ്‍സിലര്‍ .സി.എസ് സുരേഷ്, ജോയ് മൂത്തേടന്‍ എന്നിവര്‍് സംസാരിച്ചു,
ചടങ്ങില്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി, അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ ക്രിസ്റ്റി ചിറ്റക്കര, ഫാദര്‍ അഖില്‍ താണ്ടിയക്കല്‍, സുനില്‍ ഡേവിഡ്, റിജു സെബാസ്റ്റ്യന്‍, മനോജ് ചാതേലി ട്രസ്റ്റി ,പോളി മേച്ചേരി എന്നിവര്‍ സംസാരിച്ചു
ചാലക്കുടിയുടെ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന അമ്പു തിരുനാള്‍ മതസൗഹാര്‍ദ്ദത്തിന്റെ ഒരു മാതൃകയാണ്. 2026 ഫെബ്രുവരി 6,7,8,9 തീയതികളിലാണ് ചാലക്കുടി അമ്പു തിരുനാള്‍. നടക്കുക.










